അനുബന്ധ വാര്‍ത്തകള്‍
- Marco: ദിവസവും സ്ക്രീനുകൾ കൂടുന്നു, ബേബി ജോണിനെ ചവിട്ടി പുറത്താക്കി ഉത്തരേന്ത്യയിൽ മാർക്കോ തരംഗം, തമിഴ്- തെലുങ്ക് പതിപ്പുകൾ ജനുവരി ആദ്യവാരം
- ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ
- ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍
- കേരളം നനഞ്ഞു കുളിക്കുമ്പോൾ വെന്തുരുകി ഉത്തരേന്ത്യ, താപ നില പലയിടത്തും 50 ഡിഗ്രി കടന്നു, അഞ്ച് സംസ്ഥാനങ്ങളുടെ സ്ഥിതി ഗുരുതരം
- പ്രാൺ പ്രതിഷ്ടാ ചടങ്ങ്: 5 ഉത്തരേന്ത്യാ സംസ്ഥാനങ്ങളിൽ മാംസാഹാരം ഡെലിവറി ചെയ്യരുതെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നതായി സൊമാറ്റോ
ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍
ഉത്തരേന്ത്യയില്‍ അതിശൈത്യംതുടരുമ്പോള്‍ ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച രൂക്ഷമാവുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വായു ഗുണനിലവാരം കുത്തനെ ഇടിഞ്ഞു.
അന്തരീക്ഷ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിയിട്ടുണ്ട്. താപനില കുത്തനെ താഴുന്നത് കാരണം ഹൃദയസംബന്ധമായ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ശരീരത്തെ ചൂടുപിടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. തണുപ്പ് വളരെയധികം കൂടുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
തണുപ്പിനൊപ്പം വായുവിന്റെ ഗുണനിലവാരവും ഇടിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നോയിഡയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.