കലികാലം ഉറപ്പായും ഉണ്ട്.... ചൈനയില്‍ പൂച്ച പട്ടിയെ പ്രസവിച്ചു...!!!!

ബെയ്ജിംഗ്| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (18:38 IST)
പട്ടിയെ പ്രസവിക്കുകയോ? ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നൊക്കെ അവിശ്വസിക്കാന്‍ വരട്ടെ. ചൈനയില്‍ന്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പറയുന്നത് വേണമെങ്കില്‍ പൂച്ച പട്ടിയേയും പ്രവവിക്കുമെന്നാണ്...! ചൈനയിലെ സുസോവുവിലെ യുവാൻ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ജിയ വെയ്‌നുവാൻ എന്ന മൃഗസ്നേഹിയുടെ നിയൂനിയു എന്ന പൂച്ചയാണ് പട്ടിക്കുട്ടിയെ പ്രസവിച്ചത്. നാല് പൂച്ചക്കുട്ടികൾ ക്കൊപ്പമാണ് പട്ടിക്കുട്ടിയും ജനിച്ചത്.

ഈ പട്ടിക്കുട്ടി സങ്കരസൃഷ്ടിയല്ലെന്നാണ് ജിയ പറയുന്നത്.
തനിക്ക് 74 വയസായെന്നും അതിനാല്‍ കള്ളം പറയേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പൂച്ചയ്ക്ക് പിറന്ന പട്ടിക്കുട്ടി നല്ല ശകുനമല്ലെന്ന് ജിയ പറഞ്ഞു. ഇപ്പോൾ താൻ അതിനെ സൂക്ഷിക്കുകയാണെന്നും ഇനി എന്തുണ്ടാകുമെന്ന് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഇതിന് മുന്പ് പൂച്ച പട്ടിയെ പ്രസവിക്കുന്ന കാര്യം കേട്ടിട്ടേ ഇല്ലെന്നാണ് ഇയാൾ പറയുന്നത്. ജിയയും ഭാര്യയും ഇവരുടെ രണ്ട് പൂച്ചകളോടും അ‌ഞ്ച് പട്ടികളോടുമൊപ്പം താമസിക്കുന്നത്. തന്റെ വീട്ടിൽ സംഭവിച്ചത് ഇപ്പോഴും വ്യക്തമാകാത്തൊരു സമസ്യയാണെന്നറിയാമെങ്കിലും ഒരു മാസം പ്രായമായ പട്ടിക്കുട്ടിയൊട് ജിയയ്ക്ക് വെറുപ്പൊന്നുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :