സുനന്ദയുടെ മരണം: തരൂരിന്റെ സന്ദര്‍ശനങ്ങളും, ഫോണ്‍ സംഭാഷണങ്ങളും പരിശേധിക്കും

 സുനന്ദ പുഷ്കര്‍ മരണം , ശശി തരൂര്‍ , ഡല്‍ഹി പൊലീസ് , ഹോട്ടല്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 15 ജനുവരി 2015 (13:03 IST)
സുനന്ദ പുഷ്കറിന്റെ മരണത്തെ തുടര്‍ന്ന് മുന്‍ കേന്ദ്ര മന്ത്രിയായ ശശി തരൂരിനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഡല്‍ഹി പൊലീസ്. സുനന്ദയുടെ മരണത്തിന് ഒരാഴ്ച മുന്‍പുള്ള തരൂരിന്റെ സന്ദര്‍ശനങ്ങളും അദ്ദേഹം താമസിച്ച ഹോട്ടലില്‍ എത്തിയവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സുനന്ദയുടെ മരണത്തിന് ഒരാഴ്ച മുന്‍പ് തരൂര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവയും. പോയ സ്ഥലങ്ങള്‍ എന്നിവ അന്വേഷിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വ്യാജരേഖകളുമായി ഹോട്ടലില്‍ കൂടുതല്‍ പേര്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ചും കൂടുതല്‍ അന്വേഷിക്കാനും തീരുമാനമായി.

അതേസമയം നേരത്തെ തന്നെ തരൂരിന്റെ സുരക്ഷാ ജീവനക്കാരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ സുനന്ദ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിന്റെ മാനേജരെയും കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാക്കിയിരുന്നു. ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ കഴിഞ്ഞ ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :