അനുബന്ധ വാര്‍ത്തകള്‍
- ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?
- കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- ഒന്‍പത് വര്‍ഷത്തെ അധികാരത്തിന് അവസാനം; കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
- ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി
- കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍
കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന് റിപ്പോര്‍ട്ട്; വിമര്‍ശനവുമായി കേന്ദ്രം
കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായെന്ന് കനേഡിയന്‍ കമ്മീഷന് റിപ്പോര്‍ട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ നിരന്തരം ഇടപെടുന്നതായി കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ നിയമവിരുദ്ധ കുടിയേറ്റത്തിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും സഹായകമായ അന്തരീക്ഷമാണ് കാനഡ സൃഷ്ടിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഇന്ത്യ ഏജന്റ് മാരെ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ള ആരോപണം. കാനഡയുടെ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദിപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ -കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത്. സംഭവത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു.