ഇന്ത്യക്കാരെ കണ്ടുപഠിക്കാന്‍ വെള്ളക്കാര്‍ ഇന്ത്യയിലേക്ക്

ലണ്ടണ്‍‍| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (14:36 IST)
ബ്രിട്ടണിലെ യുവത്വത്തിനെ അദ്വാന ശീലം പഠിപ്പിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് 25,000 ചെറുപ്പക്കാരെ അയക്കുന്നു. പണിയെടുക്കതെ തിന്നും കുടിച്ചും മറിയുന്ന യുവത്വത്തിന്റെ മനസ് ഇന്ത്യക്കാരെ കാണുമ്പോള്‍ മാറുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിശ്വാസം.

ബ്രിട്ടീഷ് കൗണ്‍സിലാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടാണ് ബ്രിട്ടണില്‍നിന്ന് ഇത്രയും ആളുകള്‍ രാജ്യത്തേക്ക് എത്തുന്നത്. ഇന്ത്യയുടെ സംസ്കാരവും രാജ്യവും ബ്രിട്ടണിലെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പദ്ധതിയാണിത്.


കുറേ നാളുകളായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരവും മറ്റും പരിചയപ്പെടുത്തി അതുവഴി ബ്രിട്ടീഷുകാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് ശ്രമം.

ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന അനുഭവ സമ്പത്ത് ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്നും ബ്രിട്ടീഷ് കൗണ്‍സില്‍ കരുതുന്നു. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ ജോലി ചെയ്യാനും ബ്രിട്ടീഷുകാരെ പ്രാപ്തരാക്കുമെന്നും ഗ്ലോബല്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :