ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (17:16 IST)
എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ പ്രഭുവുമായ അന്തരിച്ചു. 99 വയസായിരുന്നു.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം പ്രത്യേക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്‌ത്തിക്കെട്ടി. അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഫിലിപ്പ് രാജകുമാരൻ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്.

ഇതോടെ 73 വർഷം നീണ്ട ദാമ്പത്യബന്ധത്തിനാണ് ഫിലിപ്പിന്റെ മടക്കത്തോടെ വിരാമമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :