1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mutation in kerala corona virus

കേരളത്തിലെ കൊവിഡ് വൈറസിലും ജനിതകമാറ്റമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കൊവിഡ്
കേരളത്തിൽ നടന്ന ഗവേഷണങ്ങളിൽ നിന്ന് കേരളത്തിലെ കൊവിഡ് വൈറസിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ബ്രിട്ടനിലേത് പോലെ അതേ ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളത് എന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും ആരോ‌ഗ്യമന്ത്രി പറഞ്ഞു.
 
നിലവിൽ ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭയപ്പെട്ട ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ബ്രിട്ടനില്‍നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഫ്രാൻസിലും സ്ഥിരീകരിച്ചു, ലോകം ജാഗ്രതയിൽ