ബെര്‍ലിന്‍|
jf|
Last Updated:
വ്യാഴം, 28 മെയ് 2015 (09:24 IST)
ജര്‍മ്മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തു. ജര്‍മ്മനിയിലെ കൊളോഗണിലാണ് ബോംബ് കണ്ടെത്തിയത്.ബോംബ് കണ്ടെത്തിയതോടെ 20,000 ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോഴാണു മണ്ണിടിയില്‍ ബോംബ് കണ്ടെത്തിയത്.അഞ്ചു മീറ്റര്‍ ആഴത്തില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് റൈന്‍ നദിയിലെ ജലഗതാഗതവും ഏറെ നേരം നിര്‍ത്തിവെക്കേണ്ടി വന്നു. അപകട സാധ്യത കണക്കിലെടുത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളും വൃദ്ധസദനങ്ങളടക്കമുള്ള സ്ഥാപനങ്ങളും പൊലീസും അഗ്നിശമനപ്രവര്‍ത്തകരും ചേന്ന് ഒഴിപ്പിച്ചു. ഇതുകൂടാതെ കൊളോഗണിലെ മൃഗശാലയും ഒരു ദിവസത്തേക്ക് പൂട്ടിയിട്ടു. അമേരിക്കന്‍ നിര്‍മിത ബോംബാണു കണ്ടെത്തിയത്.
എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊട്ടിത്തെറിക്കാതെ അവശേഷിച്ച ബോംബുകള്‍
കണ്ടെത്താറുണ്ട്.