തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:55 IST)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൈപ്പ് ബോംബുകള്‍ക്ക് സമാനമായി കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ രാജഭരണ കാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കിയില്‍ ഉപയോഗിക്കുന്ന തിരകളാകാമെന്ന് രാജകുടുംബം. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്പ് ക്ഷേത്രത്തിലെ ആറാട്ടുല്‍സവത്തോടനുബന്ധിച്ച് വിഗ്രഹം എഴുന്നള്ളിക്കുന്പോള്‍ പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപം പീരങ്കിയില്‍ നിന്ന് ആചാരവെടി മുഴക്കുന്ന പതിവ് നിലനിന്നിരുന്നു. ഇതിനായി പീരങ്കിയില്‍ ഉപയോഗിച്ചിരുന്ന തിരകളാണ് കുളത്തില്‍ നിന്ന് കണ്ടെത്തിയതെന്നാണ് രാജകുടുംബാങ്കങ്ങളുടേയും ക്ഷേത്രത്തിലെ മുതിര്‍ന്ന ജീവനക്കാരുടേയും പ്രതികരണം.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ശ്രീപാദം കൊട്ടാരത്തിന്‍റെ കുളം നവീകരണത്തിന്റെ ഭാഗമായി വറ്റിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ ലഭിച്ചത്. സംഭവം പൊലീസിന്റെ സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നതിനിടെയാണ് ദുരൂഹതകള്‍ നിലനിര്‍ത്തി പുതിയ വെളിപ്പെടുത്തലുമായി രാജകുടുംബം രംഗതെത്തിയത്.
എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമെ ഇതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു എന്ന നിലപാടിലാണ് പൊലീസ്. അതേസമയം ഇത്തരം സ്ഫോടക വസ്തുക്കള്‍ ക്ഷേത്രപരിസരത്ത് വേറേയുമുണ്ടാകുമെന്നാണ് രാജകുടുംബം പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.