അനുബന്ധ വാര്‍ത്തകള്‍
- 'മെലിന്‍ഡ ഭാര്യയായിരിക്കെ കമ്പനിയിലെ രണ്ട് സ്ത്രീകളോട് ഡേറ്റിങ്ങിന് അവസരം ചോദിച്ചു'; ബില്‍ ഗേറ്റ്സിനെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
- ജീവനക്കാരിയുമായി ബന്ധം,ബില്‍ ഗേറ്റ്സിന്റെ രാജിക്കു പിന്നില്‍ ഈ കാരണമോ ?
- ജീവനക്കാരിയുമായി വഴിവിട്ട ബന്ധം: ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ സ്ഥാനം രാജിവെച്ചത് അന്വേഷണത്തിനിടെ
- ബില്‍ ഗേറ്റ്സും മെലിന്‍ഡയും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു, വൈകിയത് ഈ കാരണത്താല്‍; വീണ്ടും വെളിപ്പെടുത്തല്‍
- മെലിന്‍ഡയ്ക്ക് വാരിക്കോരി കൊടുത്ത് ബില്‍ ഗേറ്റ്സ്; ഏറ്റവും ചെലവേറിയ വിവാഹമോചനം!
പുലര്‍ച്ചെ അഞ്ച് മണിക്ക് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം, സ്ത്രീകളോട് നഗ്നയായി നീന്തല്കുളത്തിലേക്ക് ചാടാന്‍ ആവശ്യപ്പെടും; ബില്‍ ഗേറ്റ്സിനെതിരെ ആരോപണം
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും മുന്‍ ഭാര്യ മെലിന്‍ഡയും തമ്മിലുള്ള വിവാഹമോചനം വലിയ വാര്‍ത്തയായിരുന്നു. ബില്‍ ഗേറ്റ്സിന്റെ പരസ്ത്രീബന്ധമാണ് വിവാഹമോചനത്തിനു കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മൈക്രോസോഫ്റ്റിനെതിരായ പുതിയ സംരഭങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബില്‍ ഗേറ്റ്സ് ശ്രമിച്ചിരുന്നതായി മുന്‍ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വെളിപ്പെടുത്തി. ഇന്‍സൈഡറിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈക്രോസോഫ്റ്റിന്റെ ഒരു ഔദ്യോഗിക പരിപാടി നടക്കുമ്പോള്‍ ബില്‍ ഗേറ്റ്സിനെ മറ്റൊരു സ്ത്രീക്കൊപ്പം സംശയകരമായ രീതിയില്‍ താന്‍ കണ്ടെന്നും ഇയാള്‍ പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു ബില്‍ ഗേറ്റ്സ് എന്നാണ് ഇയാള്‍ പറയുന്നത്. മെലിന്‍ഡ ആ സമയത്ത് ബില്‍ ഗേറ്റ്സിന്റെ പങ്കാളിയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
ജോലി സമയത്ത് രാത്രികളില്‍ ബില്‍ ഗേറ്റ്സ് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കും. ഡാന്‍സുകാരെയും സുഹൃത്തുക്കളെയും പാര്‍ട്ടിയിലേക്ക് വിളിക്കും. നഗ്നരായി നീന്തല്‍ക്കുളത്തിലേക്ക് ചാടാന്‍ ബില്‍ ഗേറ്റ്സ് ആവശ്യപ്പെട്ടിരുന്നതായും മറ്റൊരു ആരോപണത്തില്‍ പറയുന്നു.