നോബല്‍ ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2015 (18:12 IST)
പ്രശസ്ത ജര്‍മ്മന്‍ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ്
അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുര്‍ന്ന്
ല്യൂബെക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗ്രാസിന്റെ അന്ത്യം. ഗുന്തര്‍ ഗ്രാസ് കവി,നാടകകൃത്ത്​, ശില്‍പി, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്​തനാണ്​.

1959 ല്‍ പ്രസിദ്ധീകരിച്ച ടിന്‍ ഡ്രം എന്ന നാസി വിരുദ്ധ കൃതിയാണ് അദ്ദേഹത്തെ​പ്രസിദ്ധനാക്കിയത്. ട്വിന്‍ ഡ്രം പ്രസിദ്ധീകരിച്ച് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നോബല്‍ സമ്മാനം ലഭിച്ചത്.

ലോക്കല്‍ അനസ്തിറ്റിക്, ദ ഫ്ലര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്. 2012 ല്‍ പ്രസിദ്ധീകരിച്ച എന്തുകൊണ്ട് ഞാന്‍ നിശബ്ദനായിരുന്നുവെന്ന കവിതയാണ് സമീപ കാലത്ത് ഏറെ ചര്‍ച്ചയായ ഗുന്തര്‍ ഗ്രാസ് കൃതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :