ഗാന്ധിജിയെ ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ മതഅസഹിഷ്ണുത: ഒബാമ

  ബരാക്ക് ഒബാമ , ഇന്ത്യയിലെ മതഅസഹിഷ്ണുത , മഹാത്മാ ഗാന്ധിജി
വാഷിങ്ടണ്‍| jibin| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (08:54 IST)
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങളില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഒരോ മതത്തിലും പെട്ടവര്‍ മറ്റുമതങ്ങളില്‍പ്പെട്ടവരാല്‍ ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇത് സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്രം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിയെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ ചില പ്രവര്‍ത്തികള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് വളരെയധികം വ്യതിചലിക്കുന്നതാണെന്നും ഒബാമ പറഞ്ഞു. എല്ലാതലത്തിലും വൈവിധ്യങ്ങളാല്‍ സമ്പന്നമായ മനോഹര രാജ്യമാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മതത്തിന്റെ പേരിലുളള അസഹിഷ്ണുതകള്‍ ഇന്ത്യയില്‍ സജീവമായിരിക്കുന്നു. മതവും വിശ്വാസവും നന്മ ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നതാണ് കാണുന്നതെന്നും ഒബാമ പറഞ്ഞു.

വ്യക്തിയുടെയോ പാര്‍ട്ടിയുടയോ പെരെടുത്ത് പറയാതയായിരുന്നു ഒബാമയുടെ പരാമര്‍ശം. മതവിശ്വാസത്തിന്റെ പേരില്‍ ഛിന്നഭിന്നമായി പോകാത്തിടത്തോളം കാലം ഇന്ത്യ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണില്‍ മത നേതാക്കള്‍ പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒബാമയുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :