1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. bagdad, iraq, death, IS

ഇറാഖിൽ ചാവേർ ബോംബാക്രമണം: 29 മരണം; അറുപതിലേറെ പേർക്ക് പരുക്ക്

ഇറാഖില്‍ ഫുട്ബോൾ മൽസരത്തിനിടെ ചാവേർ ബോംബാക്രമണം

ബഗ്ദാദ്
ഇറാഖില്‍ ഫുട്ബോൾ മൽസരത്തിനിടെ ചാവേർ ബോംബാക്രമണം. അക്രമണത്തില്‍ 29 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വന്ന വിവരം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള‌ ഇസ്കാൻഡറിയയിലാണ് ചാവേർ ആക്രമണമുണ്ടായത്.കൂടാതെ അറുപതിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. 
 
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു . അൽ സുഹാദ സ്റ്റേഡിയത്തിൽ പ്രാദേശിക ഫുട്ബോൾ മൽസരത്തിനുശേഷം സമ്മാനദാനത്തിനിടെയാണ് വന്‍ സ്ഫോടനമുണ്ടായത്. 
 
 
About Writer
സജിത്ത്