പണം മാത്രമല്ല ഇനി കുടിവെള്ളവും എടിഎമ്മിൽ നിന്നും ലഭ്യമാകും

എ ടി എമ്മിൽ നിന്നും പണം മാത്രമല്ല കുടിവെള്ളവും ലഭിക്കും. കുപ്പിയുമായി ചെന്നാൽ ഇനിമുതൽ ശുദ്ധമായ കുടിവെള്ളവും കിട്ടും. ഇതിനായി കുടിവെള്ള കാർഡ് എ ടി എമ്മിൽ സ്വൈപ്പ് ചെയ്താൽ മാത്രം മതി. ഡാനിഷ് മോട്ടോർ പമ്പ് നിർമാണ കമ്പനിയായ ഗ്രണ്ട്ഫോസ് പമ്പ്സാണ് ജല

ഡെൻമാർക്ക്| aparna shaji| Last Modified വെള്ളി, 24 ജൂണ്‍ 2016 (10:16 IST)
എ ടി എമ്മിൽ നിന്നും പണം മാത്രമല്ല കുടിവെള്ളവും ലഭിക്കും. കുപ്പിയുമായി ചെന്നാൽ ഇനിമുതൽ ശുദ്ധമായ കുടിവെള്ളവും കിട്ടും. ഇതിനായി കുടിവെള്ള കാർഡ് എ ടി എമ്മിൽ സ്വൈപ്പ് ചെയ്താൽ മാത്രം മതി. ഡാനിഷ് മോട്ടോർ പമ്പ് നിർമാണ കമ്പനിയായ ഗ്രണ്ട്ഫോസ് പമ്പ്സാണ് ജലവിതരണ രംഗത്ത് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള എ ടി എമ്മുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞു. ജലക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ മോട്ടോർ പമ്പുകൾ നിർമിക്കുന്നതെന്നു ഗ്രണ്ട് ഫോസ് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാഡ്സ് നിപ്പർ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ആവശ്യമായ സമയത്ത് ആവശ്യത്തിനുള്ള വെള്ളം പൈപ്പുകളിലൂടെ വിതരണം ചെയ്താൽ അമിത മർദം മൂലമുള്ള ചോർച്ച തടയാനാകും. പൊതു ജലവിതരണ ശൃംഖലകളിലും വ്യവസായ സ്ഥാപനങ്ങളിലും ജല ഉപയോഗം കാര്യക്ഷമമാക്കാൻ ഗ്രണ്ട്ഫോസ് റിമോട്ട് മാനേജ്മെന്റ് പമ്പുകൾക്കു സാധിക്കും. ഉയർന്ന ശേഷിയുള്ള കൂറ്റൻ പമ്പിനു പകരം ശേഷി കുറഞ്ഞ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുകയാണു ചെയ്യുന്നത്. ഇതുവഴി ജല നഷ്ടവും വൈദ്യുതി ഉപയോഗവും കുറയും. 100 ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :