അമ്മയുടെ പണം ആനയെവിറ്റ് ഉണ്ടാക്കിയതല്ല, തേർഡ് റേറ്റ് രാഷ്ട്രീയക്കാരനെപ്പോലെ തെരുവിൽ നിന്ന് വിളിച്ച് കൂവുകയാണ് ഗണേഷ് എന്ന് സലിംകുമാർ

അമ്മയിൽ നിന്ന് യാതോരുവിധ ആനുകൂല്യങ്ങളും താൻ സ്വീകരിച്ചിട്ടില്ലെന്ന് നടൻ സലിംകുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ പിടിച്ച് പറ്റാനുള്ള നാടകമായിരുന്നു സലിംകുമാറിന്റെ രാജിപ്രഖ്യാപനമെന്നും രണ്ടു ദിവസം മുൻപ് വരെ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട

aparna shaji| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (17:00 IST)
അമ്മയിൽ നിന്ന് യാതോരുവിധ ആനുകൂല്യങ്ങളും താൻ സ്വീകരിച്ചിട്ടില്ലെന്ന് നടൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമശ്രദ്ധ പിടിച്ച് പറ്റാനുള്ള നാടകമായിരുന്നു സലിംകുമാറിന്റെ രാജിപ്രഖ്യാപനമെന്നും രണ്ടു ദിവസം മുൻപ് വരെ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്ന എം എൽ എയുടെ പ്രസ്താവനയെ കുറിച്ച് ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു സലിംകുമാർ.

ഇതുവരെ ഒരു ആനുകൂല്യവും തനിയ്ക്ക് ലഭിച്ചിട്ടില്ല, ഇൻഷുറൻസ് കാശ് ആണ് ആനുകൂല്യം എന്ന് ഇവർ പറയുന്നത്. ഇത് എന്നെപ്പോലുള്ള നൂറുകണക്കിന് അമ്മയിൽ നിന്നുള്ള കലാകാരൻമാർ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. അല്ലാതെ ഒരാളുടെയും ആനയെവിറ്റ് ഉണ്ടാക്കിയ പൈസയല്ല അത്, കലാകാരൻമാർ കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത് എന്നും സലിംകുമാർ വ്യക്തമാക്കി.

ഈ ആനുകൂല്യം എന്നു പറയുന്നത് സ്കിറ്റ് കളിച്ചും പാട്ടുപാടിയും ഉണ്ടാക്കിയതാണ്. എന്നാൽ ഇതുവരെ ആയിട്ടും എനിക്കിത് ലഭിച്ചിട്ടില്ല. ഒരു ഭാരവാഹിയായിട്ട് ഇരുന്നാൽ പോര അതു കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടതും കൂടിയുണ്ട്. ചുമ്മാതെ ഒരോന്നും പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ കിട്ടിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണം. കാര്യങ്ങൾ അന്വേഷിച്ചിട്ട് പത്രക്കാരുടെ മുന്നിൽ ഞെളിഞ്ഞിരിക്കുക. അതെങ്കിലും അറിയാനുള്ള മനഃസ്ഥിതി ഇല്ലെങ്കിൽ പിന്നെ ഈ വക കാര്യത്തിനു നിൽക്കരുത്. - സലിംകുമാർ പറഞ്ഞു.

ഞാൻ രാജിക്കത്ത് കൊടുത്തത് മമ്മൂട്ടിക്കാണ്, ഗണേഷ്കുമാറിന്റെ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ല. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനു മനസിലാകില്ല. ഒരു കലാകാരനേ ഇതൊക്കെ മനസിലാകൂ. ഇത്തരം കാര്യങ്ങൾ അമ്മയിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്. അല്ലാതെ തേർഡ് റേറ്റ് രാഷ്ട്രീയക്കാരനെപ്പോലെ തെരുവിൽ നിന്ന് വിളിച്ചു പറയേണ്ട സംഭവമല്ല എന്നും സലിംകുമാർ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :