വീട്ടിൽ ശൌച്യാലയം പണിയാൻ ആടിനെ വിറ്റു; പണം തികയാതെ വന്നപ്പോൾ ഭാര്യയുടെ പാദസരവും വിറ്റു

റോത്തിന്റെ കുടുംബത്തെ ദുര്‍ഗർപുർ മുൻസിപ്പൽ കോർപ്പറേഷൻ ചെയര്‍മാൻ കെകെ ഗുപ്ത അനുമോദിച്ചു

 ശൌച്യാലയം പണിയാന്‍ , ആടിനെയും പാദസരവും വിറ്റു , യുവാവ്
ഉദയ്പുർ| joys| Last Updated: വ്യാഴം, 9 ജൂണ്‍ 2016 (15:14 IST)
വീട്ടിൽ ശൌച്യാലയം പണിയുന്നതിനായി ഉദയ്പുർ സ്വദേശി തന്റെ ആടിനെ വിറ്റു. പണം തികയാതെ വന്നപ്പോൾ ഭാര്യയുടെ വെള്ളി പാദസരവും വിറ്റു. ശൌച്യാലയ
നിര്മ്മാനത്തിനായി 9,000 രൂപ സ്വരൂപിക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്. സ്വച്ഛ് ഭാരത്‌ അഭിയാന്റെ ഭാഗമായി ചില സാമൂഹ്യ പ്രവർത്തകർ നടത്തിയ ബോധവത്കരണ പരിപാടിയെ തുടര്‍ന്നായിരുന്നു വീട്ടിൽ കക്കൂസ് പണിയുന്നതിനായി കാന്തിലാൽ റോത്ത് തീരുമാനിച്ചത്. കക്കൂസ് പണിയുന്നാതിനായി പ്രവര്‍ത്തകര്‍ 12, 000 രൂപ നല്കാമെന്നും പരഞ്ഞിരുന്നു.

തവണ വ്യവസ്ഥ പ്രകാരം 4000 രൂപ വീതം രണ്ടു ഘട്ടങ്ങളിൽ
ലഭിക്കുകയും ചെയ്തു. എന്നാൽ പണം തികയാതെ വന്നതിനെ തുടര്‍ന്ന് തന്റെ ഏഴ് ആടുകളിൽ ഒന്നിനെ വിൽക്കാൻ റോത്ത് തീരുമാനിക്കുകയായിരുന്നു. "ആടിന് 5000 രൂപയും പാദസരത്ത്തിനു 4000 രൂപയും ലഭിച്ചു. ഭാര്യയ്ക്ക് വിവാഹത്തിനു മാതാപിതാക്കൾ സമ്മാനമായി നല്കിയത് ആയിരുന്നു വെള്ളി പാദസരം. " - റോത്ത് പറഞ്ഞു.

ശൌച്യാലയം പണിയുന്നതിനു ഇത്രയധികം ത്യാഗം സഹിച്ച കാന്തിലാൽ റോത്തിന്റെ കുടുംബത്തെ ദുര്‍ഗർപുർ മുൻസിപ്പൽ കോർപ്പറേഷൻ ചെയര്‍മാൻ കെകെ ഗുപ്ത അനുമോദിച്ചു. ചടങ്ങിൽ അവസാന തവണയായ 4000 രൂപയും ഒപ്പം, പാദസരം തിരിച്ചു വാങ്ങാനുള്ള 4000 രൂപയും റോത്തയ്ക്ക് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :