നേപ്പാൾ മുൻ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം; രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍

കാഠ്മണ്ഡു:| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (07:57 IST)
മുൻ ആഭ്യന്തരമന്ത്രി ദേവേന്ദ്ര രാജ് കണ്ഡേലിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാരെ കാഠ്മണ്ഡുവില്‍ അറസ്റ്റിലായി.ഉജ്ജ്വൽ ഗർതോല(44), യോഗേന്ദ്ര പതൻവാർ(42) എന്നിവരാണു പിടിയിലായത്. പ്രതികൾ ഉത്തർപ്രദേശിലെ മഹരാജ്ഗഞ്ച് സ്വദേശികളാണ്.

വെളളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഇന്ത്യൻ അതിർത്തിയോട് ചേർന്നുളള നവൽപരാസി ഗ്രാമത്തിൽ വെച്ചാണ് കണ്ഡേലിനു നേരെ വധശ്രമമുണ്ടായത്. വെടിവയ്ക്കാൻ മുതിർന്ന അക്രമികളെ കണ്ഡേലിന്രെ സുരക്ഷാ ഗാർഡുകൾ സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികളിൽ നിന്ന് ഒരു നാടൻ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. വധശ്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :