വെടിനിര്‍ത്തല്‍ തുടരുന്നു; ഇസ്രായേലും ഹമാസും ചര്‍ച്ച തുടങ്ങി

ഗാസ| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (11:48 IST)
ഗാസയില്‍ ഇസ്രായേലും ഹമാസും പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ തുടരുന്നു. ഇതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള അനൗപചാരിക ചര്‍ച്ച കെയ്‌റോയില്‍ തുടങ്ങി. ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുത്തുന്നതിനാണ് ചര്‍ച്ച.

ഇസ്രായേല്‍ പ്രതിനിധി സംഘവും പാലസ്തീന്‍ സംഘടനകളായ ഹമാസ്, ഇസ്ലാമിക് ജിഹാദ്, പാലസ്തീന്‍ അതോറിറ്റി എന്നിവയുടെ പ്രതിനിധികളുമാണ് ഈജിപ്തിന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികള്‍ മധ്യസ്ഥര്‍ മുഖേനെയാണ് അറിയിക്കുന്നത്. പ്രാഥമിക ധാരണയായശേഷം നേര്‍ക്കുനേര്‍ ചര്‍ച്ച മതിയെന്നാണ് തീരുമാനം.

ഗാസയില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ എട്ടുമുതല്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടിയേക്കും. ജൂലായ് എട്ടിന് ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷം സമാധാന ചര്‍ച്ചയില്‍ ഇരുകൂട്ടരും ഒരുമിച്ച് പങ്കെടുക്കുന്നത് ആദ്യമാണ്. സമാധാന ചര്‍ച്ചയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പങ്കെടുക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :