വെടിനിര്‍ത്തലില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി; ഗാസയില്‍ വീണ്ടും ആക്രമണം

ഗാ‍സ| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (17:42 IST)
ഇസ്രയേലും ഹമാസും സംയുക്തമായി പ്രഖ്യാപിച്ച വെടിനിറുത്തലില്‍ നിന്ന് ഇസ്രയേല്‍ പിന്മാറി.ഇന്ന് ഇസ്രയേല്‍ നടത്തിയ
ഷെല്ലാക്രമണത്തില്‍ല്‍ 30 ഓളം ആളുകള്‍ കോല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ ഇന്ന് രാവിലെ എട്ടു മുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഹമാസ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ വെടിനിറുത്തല്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ ആക്രമണം പുനരാരംഭിക്കുകയായിരുന്നു.


വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കെ തന്നെ
തെക്കന്‍ പലസ്തീനിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ ടാങ്കുകള്‍ ഷെല്ലാക്രമണം നടത്തിയതായിതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് കെയ്‌റോയില്‍ ഇസ്രയേലിന്റേയും പാലസ്തീനിന്റേയും പ്രതിനിധികള്‍ കൂടികാഴ്ചനടത്തും.കഴിഞ്ഞ
ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണത്തില്‍ ഗാസയില്‍ 1460 ഓളം ആളുകള്‍ കോല്ലപ്പെട്ടിട്ടുണ്ട്.8350 പേര്‍ക്കാണ് പരിക്കേറ്റത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :