ഗാസയില്‍ ഏഴു മണിക്കൂര്‍ വെടിനിര്‍ത്തല്‍

ഗാസ സിറ്റി| VISHNU.NL| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (15:51 IST)
ഗാസയില്‍ ഇസ്രായേല്‍ ഭാഗികമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ഏഴൂ മണി മുതല്‍ ഏഴു മണിക്കൂര്‍ സമയത്തേക്കാണ് വെടിനിര്‍ത്തല്‍. യുദ്ധമേഖലയിലെ ജനങ്ങളുടെ സ്ഥിതി പരിഗണിച്ചാണ് വെടിനിര്‍ത്തല്‍. യുദ്ധത്തിനിടെ ചിതറിപ്പോയ പ്രദേശവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങുന്നതിനാണ് നടപടി.

എന്നാല്‍ ഹമാസിന് സ്വാധീനം കൂടുതലുള്ള തെക്കന്‍ നഗരമായ റാഫയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. രാജ്യന്തര തലത്തില്‍ ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാ‍ണ് നടപടി.

അതേസമയം, യു.എന്‍ സ്‌കൂളിലെ അഭയകേന്ദ്രങ്ങളിലേക്കു നടത്തിയ ഷെല്ലാക്രമണത്തെ യു.എന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഗുരുതരമായ രാജ്യാന്തര യുദ്ധക്കുറ്റമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. യുഎന്‍ ആക്രമണകേന്ദ്രമല്ല, സുരക്ഷാമേഖലയാണെന്നും മൂണ്‍ വ്യക്തമാക്കി. 10 പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :