ജോണ്‍ കെറി മോഡിയുമായി കുടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (16:28 IST)
യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. സെപ്തംബറില്‍ വാഷിംഗ്‌ടണില്‍ മോഡി-ഒബാമ കൂടിക്കാഴ്ചക്ക് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയായി.

40 മിനുട്ട് നീണ്ട കൂടിക്കാഴ്ച റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണിക്കാണ് ആരംഭിച്ചത്. കൂടിക്കാഴ്ച്ചയില്‍പ്രസിഡന്റ് ഒബാമയുടെ അമേരിക്ക സന്ദര്‍ശന ക്ഷണം കെറി നരേന്ദ്രമോഡിക്ക് കൈമാറി. മോഡിയുടെ സെപ്റ്റംബറിലെ അമേരിക്ക സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളും ചര്‍ച്ചചെയ്തു.

കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കെറി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മോഡി അധികാരമേറ്റശേഷം ആദ്യമായാണ് ഇന്ത്യയും യുഎസും ഉന്നതതല സംഭാഷണം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :