'രാഖി കെട്ടി പണിയെടുക്കണ്ട'; അറബ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമെന്ന് റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (09:58 IST)

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയുടെ പശ്ചാത്തലത്തിലാണ് പലയിടത്തും പ്രതിഷേധം ശക്തമായിരിക്കുന്നത്. മുഹമ്മദ് നബിയെ പരിഹസിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യേണ്ട എന്ന് പല തൊഴില്‍ ദാതാക്കളും നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്. കൈയില്‍ രാഖി കെട്ടിയവരെ നിര്‍ബന്ധമായി അത് അഴിച്ചുവെച്ച ശേഷം പണിയെടുത്താല്‍ മതിയെന്ന് താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും തൊഴില്‍ ദാതാക്കള്‍ നിരീക്ഷിക്കുന്നതായാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :