ന്യൂയോര്‍ക്ക്|
Last Modified വ്യാഴം, 10 ജൂലൈ 2014 (16:16 IST)
യുവതി കാമുകനയച്ച നഗ്നചിത്രം അബദ്ധത്തില്‍ ആളുമാറി അച്ഛനു ലഭിച്ചു. കാലിഫോര്‍ണിയയിലുള്ള ഇംഗിള്‍വുഡിലെ നൈജ അമാരി കൌസര്‍ എന്ന യുവതിക്കാണ് ഹിമാലയന്‍ അബദ്ധം പിണഞ്ഞത്.
കാമുകനയക്കാന്‍ കുളിമുറിയില്‍ നിന്ന് പകര്‍ത്തിയ സ്വന്തം നഗ്ന ചിത്രം അയച്ചതിലെ പിഴവുമൂലം പിതാവിന്റെ മൊബൈല്‍ ഫോണിലെത്തുകയായിരുന്നു. ചിത്രങ്ങള്‍ ലഭിച്ച പിതാവ് മകളെ ഫോണ്‍ വിളിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പിതാവ് ഇവര്‍ക്ക് നിരവധി മെസേജുകള്‍ അയച്ചു. യുവതി ഈ മെസേജുകള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇങ്ങനെയാണ് അബദ്ധം ലോകമറിയുന്നത്
ദൈവമേ എങ്ങനെയാണ് ഒരു ടെക്സ്റ്റ് മെസേജ് നീക്കം ചെയ്യുക' എന്ന കുറിപ്പോടെയാണ് യുവതി ട്വീറ്റ് ചെയ്തത്. എന്നാല്‍ സന്ദേശം വ്യാജമാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ പിതാവ് ശകാരിക്കുന്ന ദൃശ്യങ്ങളും ട്വീറ്റ് ചെയ്തിരിക്കുകയണ് യുവതി