മൈക്രോസോഫ്റ്റ് ജിവനക്കാരേ പിരിച്ചുവിടുന്നു!

സിയാറ്റില്‍| vishnu| Last Modified ചൊവ്വ, 15 ജൂലൈ 2014 (14:21 IST)
നോക്കിയയെ ഏറ്റെടുത്തതൊടെ കമ്പനിയി അധികം വന്നിരികുന്ന
തൊഴിലാളികളെ
പിരിച്ചുവിടുന്നതിനായി മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന പിരിച്ചുവിടലിനേക്കാള്‍ കൂടുതലായിരിക്കും നടക്കാന്‍ പോകുന്നതെന്നാണ് കരുതുന്നത്.

നോക്കിയ ഹാന്‍ഡ്സെറ്റ് യൂണിറ്റും മൈക്രോസോഫ്റ്റിന്റെ സമാനവിഭാഗവും തമ്മിലാണ് കൂടിച്ചേരുന്നത്. അതിനാല്‍ മൈക്രോസോഫ്റ്റിന്റെ മാര്‍ക്കറ്റിങ്, എന്‍ജിനീറിങ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പണിപോകുമെന്ന് ഏതാണ്ടുറപ്പയിക്കഴിഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകും.

മൊബൈല്‍ ഉപകരണങ്ങളിലും ക്ളൌഡ് കംപ്യൂട്ടിങ്ങിലും പ്രോഡക്ടിവിറ്റി സോഫ്റ്റ്വെയറുകളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ചുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സത്യ നാദെല്ലയുടെ വിശദീകരണം വന്നാലുടന്‍ പിരിച്ചുവിടല്‍ പ്രഖ്യാപനമുണ്ടായേക്കും. 2009ല്‍ നടത്തിയ പിരിച്ചുവിടലില്‍ 5,800 പേര്‍ക്കാണ് ജോലി നഷ്ടമായത്.

നിലവില്‍ കമ്പനിക്ക് 1,27,000 ജീവനക്കാര്‍ ഉണ്ട്. നോക്കിയ ഹാന്‍ഡ്സെറ്റ് യൂണിറ്റിനെ വാങ്ങിയതിനാല്‍ അധികമായി 30,000 ജീവനക്കാര്‍ കൂടി കമ്പനിയുടേതായി. ഇവരെ ഉള്‍ക്കൊള്ളുന്നതിനായാണ് പിരിച്ചുവിടല്‍ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :