അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട ആളെ ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വച്ച് എണ്‍പതിനായിരത്തോളം പേര്‍ നോക്കിനില്‍ക്കെ വധിച്ചത്.

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (11:59 IST)
അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ. 80000 ത്തോളം പേര്‍ നോക്കിനില്‍ക്കെ 13 കാരന്‍ ശിക്ഷ നടപ്പാക്കി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട ആളെ ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വച്ച് എണ്‍പതിനായിരത്തോളം പേര്‍ നോക്കിനില്‍ക്കെ വധിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ 13 കാരനാണ് പ്രതിയെ വെടിവെച്ച് കൊന്നത്. മംഗള്‍ എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. താലിബാന്‍ പരമോന്നത നേതാവ് വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. അധികാരത്തിലെത്തിയ ശേഷം താലിബാന്‍ നടത്തുന്ന പതിനൊന്നാമത്തെ വധശിക്ഷയാണ് ഇത്. 2021 ലാണ് താലിബാന്‍ അധികാരത്തില്‍ എത്തിയത്.

അതേസമയം ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്ന് ഹമാസ്. പാലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുമെന്നാണ് അറിയിച്ചത്. അധിനിവേശം എത്ര കാലം നിലനില്‍ക്കും എന്നതുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ പ്രത്യാക്രമണം ഇരിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്നും ഹമാസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :