സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (11:18 IST)
ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു ഇസ്രയേല്‍. ഹമാസിനെ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലക്ഷ്‌കറെ തൊയ്ബയുമായുള്ള വര്‍ദ്ധിച്ചു വരുന്ന ബന്ധങ്ങള്‍ ഇന്ത്യയ്ക്കും ഇസ്രയേലിനും ഒരുപോലെ ഭീഷണിയാണെന്ന് ഇസ്രയേല്‍ പറഞ്ഞു.
ഇസ്രയേല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷ്‌കറെ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയില്‍ നിന്ന് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന- ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്ന് ഹമാസ്. പാലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുമെന്നാണ് അറിയിച്ചത്. അധിനിവേശം എത്ര കാലം നിലനില്‍ക്കും എന്നതുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ പ്രത്യാക്രമണം ഇരിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്നും ഹമാസ് അറിയിച്ചു.