ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കും: ഹമാസ്

ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്ന് ഹമാസ്. പാലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുമെന്നാണ് അറിയിച്ചത്.

hamas
hamas
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (09:40 IST)
ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്ന് ഹമാസ്. പാലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങുമെന്നാണ് അറിയിച്ചത്. അധിനിവേശം എത്ര കാലം നിലനില്‍ക്കും എന്നതുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ പ്രത്യാക്രമണം ഇരിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കുമെന്നും ഹമാസ് അറിയിച്ചു.

സമാധാന കരാറിന്റെ രണ്ടാംഘട്ടം എത്രയും വേഗം നടപ്പാക്കണമെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി പ്രകാരമുള്ള രണ്ടാംഘട്ട വെടി നിര്‍ത്തലിലേക്ക് എത്രയും വേഗം എത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :