പിറന്നാള്‍ ആഘോഷത്തില്‍ കേക്കിലെ മെഴുകുതിരി ഊതി കെടുത്തിയ രണ്ട് വയസുകാരിയ്ക്ക് സംഭവിച്ചത് ; വീഡിയോ

റന്നാള്‍ കേക്കിലെ മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ രണ്ടു വയസുകാരിയുടെ മുടിയില്‍ തീപിടിക്കുകയായിരുന്നു.

അങ്കാര, തുര്‍ക്കി, തീ, അപകടം ankara, thurki, fire, accident
അങ്കാര| സജിത്ത്| Last Modified ശനി, 7 മെയ് 2016 (11:36 IST)
പിറന്നാള്‍ ആഘോഷത്തില്‍ ഒഴിവായത് വന്‍ ദുരന്തം. പിറന്നാള്‍ കേക്കിലെ മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ രണ്ടു വയസുകാരിയുടെ മുടിയില്‍ തീപിടിക്കുകയായിരുന്നു. തെക്കു കിഴക്കന്‍ തുര്‍ക്കിയിലാണ് സംഭവം നടന്നത്. നാദ്ര എന്ന പെണ്‍കുട്ടിയുടെ മുടിയിലായിരുന്നു തീ പടര്‍ന്നു പിടിച്ചത്. മുഴുമനായും പടരുന്നതിനു മുമ്പ് തീ കെടുത്തിയതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

രണ്ടു വയസുള്ള കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു അപകടം നടന്നത്. നിലത്തുവെച്ച കേക്കിലെ മെഴുകുതിരി ഊതി കെടുത്താന്‍ പെണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ ആദ്യത്തെ ഊതലില്‍ രണ്ട് മെഴുകുതിരികള്‍ മാത്രമായിരുന്നു കെട്ടത്. കേക്കിനോട് കുറച്ചുകൂടി ചേര്‍ന്നിരുന്ന് കുനിഞ്ഞശേഷം പെണ്‍കുട്ടി മെഴുകുതിരി ഊതി കെടുത്താന്‍ ശ്രമിച്ചു. ഈ സമയത്താണ് മുടിയില്‍ തീ പടര്‍ന്നു പിടിച്ചത്. ഉടന്‍ തന്നെ നാദ്രയുടെ സഹോദരന്‍ തീ കെടുത്തിയതുകൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു




ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :