ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്‌ക്കാന്‍ വെള്ളം വാങ്ങിയത്‌ ലിറ്ററിന്‌ 85 രൂപ നിരക്കിലെന്ന്‌ റിപ്പോര്‍ട്ട്

കാട്ടുതീ 3500 ഹെക്‌ടര്‍ വനമാണ്‌ നശിപ്പിച്ചത്‌

ഉത്തരാഖണ്ഡിലെ കാട്ടുതീ , വെള്ളം വാങ്ങിയത് , ദേശീയ ദുരന്ത നിവാരണ സേന
ഡെറാഡൂണ്‍| jibin| Last Modified ബുധന്‍, 4 മെയ് 2016 (11:40 IST)
ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്‌ക്കാന്‍ വെള്ളം വാങ്ങിയത്‌ ലിറ്ററിന്‌ 85 രൂപ നിരക്കിലെന്ന്‌ റിപ്പോര്‍ട്ട്‌. ഓരോ യൂണിറ്റ്‌ വെള്ളത്തിനും മൂന്ന്‌ ലക്ഷത്തോളം രൂപയാണ്‌ ചെലവ്‌ വന്നിരിക്കുന്നതെന്നാണ്‌ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ്‌ വെള്ളമാണ്‌ തീ അണയ്‌ക്കുന്നതിനായി എത്തിച്ചത്‌.

നൈനിറ്റാളിന്‌ സമീപമുള്ള ഭീംതാള്‍ തടാകം, ഗര്‍ഹ്‌വാളിലെ ശ്രീനഗര്‍ സംഭരണി എന്നിവിടങ്ങളില്‍ നിന്നാണ്‌ തീ അണയ്‌ക്കുന്നതിന്‌ വെള്ളമെടുത്തത്‌. ഉത്തരാഖണ്ഡില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീ 3500 ഹെക്‌ടര്‍ വനമാണ്‌ നശിപ്പിച്ചത്‌.

തീയണയ്‌ക്കുന്നതിനായി ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു. 135പേര്‍ സംഘത്തിലുണ്ടായിരുന്നു. പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമിയാണ് തീയില്‍ കത്തിയമര്‍ന്നത്. മൂന്ന് കമ്പനി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഫോഴ്സ്, ആർമി എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറുപേര്‍ പൊള്ളലേറ്റ്‌ മരിക്കുകയും നിരവധി ജീവികള്‍ ചാവുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :