rahul balan|
Last Modified വ്യാഴം, 5 മെയ് 2016 (16:02 IST)
മെയ് മാസമായതൊടെ താപനിലയില്‍ കാര്യമായ വര്‍ദ്ദനവാണ് ഉണ്ടായിരിക്കുന്നത്. താപനില വരും ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. കത്തിരിക്കാലത്തിന് തുടക്കമായതോടെ താപനിലയില്‍ 2 മൂതല്‍ 3 ഡിഗ്രിവരെ വര്‍ദ്ദനവ് ഉണ്ടാകുമെന്നും കലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ചൂട് ഏറ്റവും കൂടിയ കാലഘട്ടത്തെയാണ് കത്തിരിവെയില്‍ അല്ലെങ്കില്‍ കത്തിരിക്കാലം എന്ന് പറയുന്നത്. ഇത്തവണയും കത്തിരിവെയിലിന്റെ കാഠിന്യം കുറയാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ ഇതിനെ മറികടക്കാനുള്ള വഴികള്‍ നോക്കുകയാണ് എല്ലാവരും.
ചൂട് കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തേണ്ടത് അത്യാവിശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഈ ചൂട് കാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും തന്നെയാണ് ഉത്തമം. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും പാല്‍ കഞ്ഞി ആക്കുന്നതാണ് നല്ലത്. ജലാംശം കൂടുതലുള്ള പച്ചക്കറി കഴിക്കുന്നത് വളരെ നല്ലതാണ്.
വെള്ളരി, കുബളങ്ങ, പടവലം എന്നീ പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. പഴവര്‍ഗങ്ങളായ ചക്ക, മാങ്ങാ, തണ്ണിമത്തന്‍, ഓറഞ്ച്, ഞാലിപൂവന്‍ കഴിക്കുന്നത് ചൂടില്‍ നിന്നും ശരീരത്തിന് ആശ്വാസം നല്‍കും. ചൂട് കാലത്ത് ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കുന്നത് നല്ലതാണ്. മാംസാഹാരം പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം.
ചൂട് കാലത്ത് നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലും ചില മാറ്റങ്ങളും നമ്മള്‍ വരുത്തേന്റതുണ്ട്. കട്ടിയുള്ള വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. സൂര്യാതാപമേറ്റ് പൊള്ളലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുപ്പി വെള്ളം കൂടെ കരുതുന്നത് നല്ലതാണ്.
വേനല്ക്കാലത്ത് വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസേന ഏറ്റവും കുറഞ്ഞത് 4 ലിറ്റര്‍ വെള്ളമെങ്കിലും വേനല്‍ക്കാലത്ത് കുടിക്കണം. ചൂട് കൂടുന്നതിനനുസരിച്ച് ശരീരം കൂടുതല്‍ വെള്ളം പുറംതള്ളും എന്നതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കുന്നത് വളരേ ഏറെ നല്ലതാണ്.