സിഡ്നിയിലെ കോഫിഷോപ്പില്‍ ആന്ധ്രാപ്രദേശ്‌ സ്വദേശി: പിന്നില്‍ ഐഎസ്!

സിഡ്നി| Last Updated: തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (16:11 IST)
സിഡ്‌നിയിലെ കഫെയില്‍ തോക്ക് ധാരികള്‍ ബന്ദിയാക്കിയവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്ളതായി സ്ഥിരീകരിച്ചു. തോക്ക് ധാരികള്‍ ഐഎസ് ഐഎസ് ഭീകരരാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ആക്രമികളില്‍ നിന്ന് അഞ്ച് പേര്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ പതിനൊന്ന് മണിക്കൂറുകള്‍ പിന്നിട്ടുവെങ്കിലും ബന്ദികളെ രക്ഷിക്കുന്നതില്‍ വ്യക്തമായ ചിത്രം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.

ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ്‌ സ്വദേശിയായ യുവാവാണ് കഫെയില്‍ കുടുങ്ങിയിരിക്കുന്നതെന്ന് വ്യക്തമായി. അതേസമയം ഇയാളുടെ കുടുംബാങ്ങളുടെ പേര് വിവരങ്ങളോ ഒന്നും പുറത്ത് വന്നിട്ടില്ല. തങ്ങളെ ബന്ദിയാക്കിയിരിക്കുന്നത് ഐഎസ് ഐഎസ് ഭീകരര്‍ ആണെന്ന് തടവില്‍ കഴിയുന്ന ഒരാള്‍ വിളിച്ച് പറഞ്ഞതായി വാര്‍ത്ത പുറത്ത് വരുന്നുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് തോക്ക് ധാരിയുടെ തടവില്‍ ഇന്ത്യാക്കാരന്‍ ഉള്ളതായി അറിയിച്ചത്. ഇയാളുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ആദ്ദേഹം അറിയിച്ചു.

ബന്ധികളുടെ മോചനത്തിനായി ആയുധധാരിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മാര്‍ട്ടിന്‍പ്ളേസിലെ കോഫിഷോപ്പിലാണ് രാവിലെ ജീവനക്കാരും ഉപഭോക്താക്കളുമടക്കമുള്ളവരെ ബന്ദികളാക്കിയത്. ആയുധധാരികളായ ഒരാളാണ്
കോഫിഷോപ്പിലുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ, രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകളുടെ ഹെഡ്ക്വാട്ടേഴ്സ്, സ്റ്റേറ്റ് പ്രിമിയേഴ്സ് ഓഫിസ് എന്നിവ മാര്‍ട്ടിന്‍പ്ളേസിനു സമീപമാണ്. ആക്രമണത്തെത്തുടര്‍ന്ന് ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :