ഐ എസില്‍ ചേര്‍ന്ന ഇന്ത്യക്കാരന്‍ തിരിച്ചെത്തി

കല്യാണ്‍| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (18:33 IST)
ഇന്ത്യയില്‍ നിന്നും ഐ എസില്‍ ചേര്‍ന്ന കല്യാണ്‍ സ്വദേശി ആരിഫ് ഇജാസ് മജീദ് തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍
തിരിച്ചെത്തിയത്. ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തു വരികയാണ്. എന്‍ ഐ എ അറിയിച്ചതിനെത്തുടര്‍ന്ന് മകനെ കാണാനായി മാതാപിതാക്കള്‍ മുംബയിലേക്ക് തിരിച്ചിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വീട്ടുകാര്‍ക്കൊപ്പം അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇയാള്‍ തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്
മകനെ രക്ഷപെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അരീബിന്റെ പിതാവ് ദേശീയ അന്വേഷണ ഏജന്‍സി അധികൃതരെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ യുവാക്കള്‍ അവിടെ നിന്നും തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.കഴിഞ്ഞ മെയ് മാസമാണ് ആരിഫിനെയും അരീബ്, അമാന്‍ നെയീം താണ്ടല്‍, ഫഹദ് തന്‍വീര്‍ ഷൈയ്ക്ക്, സഹീം ഫറൂഖ് താങ്കി എന്നീ യുവാക്കള്‍ ഐ എസ് ചേര്‍ന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :