ന്യൂഡല്‍ഹി|
Last Modified വ്യാഴം, 27 നവംബര്‍ 2014 (08:42 IST)
ആഫ്രിക്കയില്‍ ആയിരങ്ങളുടെ ജീവനെടുത്ത എബോള രോഗം മൂലം ഇതുവരെ ഒരു ഇന്ത്യന്‍ പൗരന്‍മാത്രമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം. ലൈബീരിയയില്‍ ഒരു ഫാര്‍മസിയില്‍ ജോലി നോക്കിയിരുന്ന മുഹമ്മദ് ആമിര്‍ ആണ് മരിച്ച ഏക ഇന്ത്യന്‍ വംശജന്‍. ലൈബീരിയയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ ഏഴിനാണ് ആമിര്‍ മരണമടഞ്ഞതെന്നും ഇയാളുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബുധനാഴ്ച ലോക്സഭയില്‍ ആരോഗ്യ സഹമന്ത്രി വി കെ സിംഗ് പറഞ്ഞു.
ഈ മാസം 10ന് ലൈബീരിയയില്‍ നിന്നും തിരിച്ചെത്തിയ ഒരു വ്യക്തിയില്‍ എബോള ബാധ കണ്ടെത്തിയിരുന്നു. ലൈബീരിയയില്‍ വച്ച്
ഇയാള്‍ രോഗത്തിന് ചികിത്സ തേടിയിരുന്നുവെങ്കിലും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ ബീജ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. ഇയാളെ വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷിച്ചുവരികയാണ്.