കച്ചവടനയങ്ങള്‍ സുതാര്യമാക്കുമെന്ന് മോഡി

ബ്രിരിസ്ബെയ്ന്‍| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (12:38 IST)
അനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും എടുത്ത് കളയാനും നടപടിക്രമങ്ങള്‍ സരളവും ലളിതവുമാക്കാനുമാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി.ആസ്ട്രേലിയന്‍ ബിസിനസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ കച്ചവടനയങ്ങള്‍ സുതാര്യവും പ്രവചിക്കാവുന്നതുമാക്കും അനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും എടുത്ത് കളയാനും നടപടിക്രമങ്ങള്‍ സരളവും ലളിതവുമാക്കാനുമാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നത്. നല്ല ഭരണനിര്‍വ്വഹണമാണ് മാറ്റത്തിന്റെ ആരംഭമെന്നും ഇന്ത്യയില്‍ നിങ്ങള്‍ക്ക് വ്യത്യസ്ഥത അനുഭവപ്പെട്ട് തുടങ്ങും മോഡി പറഞ്ഞു.

അവസരങ്ങളെ പങ്കാളിത്തമാക്കി മാറ്റുന്നതിനോടൊപ്പം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നൊരു ചുറ്റുപാടില്‍ വളരെ എളുപ്പത്തില്‍ ബിസിനസ് നടത്താന്‍ സാധിക്കുമെന്നും മോഡി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :