അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പരാജയം സമ്മതിക്കാതെ ട്രംപ്
- ജോ ബൈഡന്‍ അമേരിക്കയുടെ നായകന്, കമല ഹാരിസ് വൈസ് പ്രസിഡന്റ്
- 'ശാന്തത പാലിക്കണം, നമ്മള് എതിരാളികളായിരിക്കാം പക്ഷെ ശത്രുക്കളല്ല': വിജയപ്രഖ്യാപനത്തിന് മുന്നോടിയായി ട്രംപിനോട് ബൈഡന്‍
- ട്രോളുകള്‍ ട്രംപിനെതിരെ മാത്രമല്ല: ' ദേ ഇയാള്‍ പറയുന്നു കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാരുണ്ടാക്കാമെന്ന്'
- അമേരിക്കന്‍ തിരഞ്ഞെടുപ്പ്: സൈനിക വോട്ടുകള്‍ കാണാനില്ലെന്ന് ട്രംപ്
ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാകും: ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ജോ ബൈഡനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്. ബൈഡന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമൂല്യമായിരുന്നുവെന്ന് മോദി പറഞ്ഞു.
കൂടാതെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കമല എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി ട്വീറ്റുചെയ്തു.