അനുബന്ധ വാര്‍ത്തകള്‍
- രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് ഇന്ന് പത്താം ജൻമദിനം
- കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
- ഒറ്റ ദിവസം 29,429 പേർക്ക് രോഗബാധ, 582 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,36,181
- കൊവിഡ് സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു
- മുടിക്ക് ബലം കിട്ടാനും കൊഴിച്ചില്‍ നില്‍ക്കാനും പപ്പായ
അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപിടുത്തം; 60ലേറെ സൈനികര്‍ക്ക് പരിക്ക്
അമേരിക്കന്‍ യുദ്ധക്കപ്പലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 60ലേറെ സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സാന്‍ഡിയാഗോ ദ്വീപില്‍ നിലയുറപ്പിച്ചിരുന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായതെന്ന് നാവികസേനയുടെ മേധാവി റിയര്‍ അഡ്മിനറല്‍ ഫിലിപ്പ് സോബെക്ക് പറഞ്ഞു.
എന്നാല്‍ ആരെയും ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും ചികിത്സ കപ്പലില്‍ വച്ചുതന്നെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 160ലേറെ സൈനികരാണ് കപ്പലില്‍ ആപകടസമയത്ത് ഉണ്ടായിരുന്നത്. ശക്തമായ ചൂടും പുകയുമാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളുടെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്.