വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 19 ജൂണ്‍ 2020 (11:18 IST)
മാസ്ക് ധരിയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യാത്രക്കാരനെ അമേരിക്കൻ എയർലൈൻസ് പുറത്താക്കി, വിമാന യാത്രയിൽ
കൊവിഡ് പ്രോട്ടോകോൾ പാലിയ്ക്കാൽ തയ്യാറാവാതെ വന്നതോടെയാണ് ബ്രാൻഡ് സ്ട്രോക് എന്ന യുവാവിനെ പുറത്താക്കി അമേരിക്കൻ എയലൈൻസ് യാത്ര പുറപ്പെട്ടത്. ഇയാളെ പിന്നീട് അമേരിക്കൻ എയർലൈൻസ് വിലക്കുകയും ചെയ്തു.
ന്യൂയോർക്കിൽനിന്നും ഡാലസിലേക്കുള്ള വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വിമനത്തിൽ കയറിയ യുവാവ് മാസ് ധരിച്ചിരുന്നില്ല. വിമാനത്തിലെ ജീവനക്കാർ ഇയാളോട് മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായില്ല എന്ന് മാത്രമല്ല. വിമാന ജീവനക്കരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെ യുവാവിനെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇയാളെ വിലക്കുന്നതായി പിന്നീട് വിമാന കമ്പനി അറിയിയ്ക്കുകയായിരുന്നു.