തമിഴ്നാട് ഉന്നത വിദ്യഭ്യാസ മന്ത്രിയ്ക്ക് കൊവിഡ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ജൂണ്‍ 2020 (09:26 IST)
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യഭ്യാസ മന്ത്രി കെപി അൻപഴകന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരനും, ഡിഎംകെ എംഎൽഎ ജെ അൻപഴകനും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തത്തിൽ ചെന്നൈ അടക്കം രോഗ വ്യാപനം കൂടുതലുള്ള നാല് ജില്ലകളിൽ തമിഴ്നാട് സർക്കാർ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ മാസം 30 വരെയാണ് ജില്ലകളിൽ പൂർണ നിയന്ത്രണം കൊണ്ടുവന്നിരിയ്ക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷട്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ തമിഴ്നാട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :