24 മണിക്കൂറിനിടെ ലോകത്ത് 1.40 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധ, 5,126 മരണം; രോഗബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 19 ജൂണ്‍ 2020 (12:20 IST)
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.40 ലക്ഷം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,126 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചു. ഇതോടെ ആകെ മരണം 4.55 ലക്ഷമായി. ലോകത്താകെ രോഗബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. 45 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 27,000 ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 747 പേർ മരണപ്പെടുകയും ചെയ്തു. 22.63 ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1.20 ലക്ഷമാണ് അമേരിക്കയിലെ മരണസംഖ്യ. ബ്രസീലില്‍ 23,000 ത്തിലേറെ പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ സ്ഥിരീകരീച്ചത്. 1,204 പേർ ഇന്നലെ ബ്രസീലിൽ മരണപ്പെട്ടു. 9.83 ലക്ഷം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച ബ്രസീലിൽ 47,869 പേര്‍ മരിച്ചു. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 5.61 ലക്ഷമായി. 7,660 പേരാണ് റഷ്യയിൽ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :