ചൈന എത്തിയത് ഇന്ത്യയിലേക്ക് കടന്നുകയറാൻ ഉറച്ചുതന്നെ, മലയിടിച്ച് നിർമ്മാണം നടത്തി, നദിയുടെ ഗതിമാറ്റി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 19 ജൂണ്‍ 2020 (08:39 IST)
മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു ചൈന ഇന്ത്യയിലേക്ക് കടന്നു കയറിയത് എന്ന് വ്യക്തമാക്കുന്ന സാറ്റ്‌ലൈറ്റ് ദേശ്യങ്ങൾ പുറത്ത്. അതീവ രഹസ്യമായി വേഗത്തിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. മലയുടെ ഒരു ഭാഗം ഇടിച്ച് ക്യാംപ് ചെയ്യാൻ പാകത്തിന് പാതയുടെ വീതി വർധിപ്പിച്ചു. നദിയുടെ ഗതിമാറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

പ്ലാനറ്റ് ലാബ് പകർത്തിയ ചിത്രങ്ങളാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയത്. മലയിടിച്ച് പാതയുടെ വീതി വർധിപ്പിയ്ക്കുനതിനായി ഉപയോഗിച്ച വമ്പൻ ഉപകരണങ്ങളും ബുൾഡോസറുകളും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ് എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണ രേഖയിൽ ഇരു വശത്തും സൈനിക വഹനങ്ങളും ദൃശ്യങ്ങളിൽ കാണാം. 30 മുതൽ 40 വാഹനങ്ങൾ മാത്രമാണ് ഇന്ത്യൻ ഭാഗത്ത് ഉള്ളത് എങ്കിൽ ചൈനയുടെ ഭാഗത്ത് നൂറിലധികം വാഹനങ്ങൾ ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :