ലണ്ടന്‍|
VISHNU N L|
Last Modified തിങ്കള്‍, 25 മെയ് 2015 (15:21 IST)
സ്വന്തം
അമ്മ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി 17കാരന്‍ പൊലീസില്‍ പരാതി നല്‍കി. അമേരിക്കയിലെ ഡൗഫിന്‍ കൗണ്ടിയിലെ വില്യംസ്‌ടൗണ്‍കാരനായ ഒരു കൗമാരക്കാരനാണ് പോലീസ് സഹായം തേടിയത്. പരാതിയില്‍ പെന്‍സില്‍വാനിയ സ്‌റ്റേറ്റ് പോലീസാണ് കേസെടുത്തത്.
മാതാവ് തന്നെ ലൈംഗികബന്ധത്തില്‍ കുരുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് ഇയാള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം കേസില്‍ പയ്യന്‍ ഇരയായിട്ടുണ്ടെന്ന് തന്നെ പോലീസ് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കള്‍, കുട്ടികള്‍, കൂടെപ്പിറപ്പുകള്‍, അമ്മാവന്‍, അമ്മായി, മരുമക്കള്‍, സഹോദരരുടെ മക്കള്‍ എന്നീ ബന്ധുക്കളുമായി
ലൈംഗികതയില്‍ ഏര്‍പ്പെടുന്നതോ വിവാഹം കഴിച്ച് കൂടെ പാര്‍പ്പിക്കുന്നതോ പെന്‍സില്‍വാനിയ സ്‌റ്റേറ്റില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പൊലീസിനു ലഭിച്ച പരാതിയില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കും.