മുംബൈ|
Last Modified ശനി, 23 മെയ് 2015 (15:38 IST)
സ്വവര്‍ഗാനുരാഗിയായ മകനുവേണ്ടി അമ്മ നല്‍കിയ വിവാഹ പരസ്യം ഫലം കണ്ടു.മുംബൈക്കാരന്‍ ഹരീഷ് അയ്യരെ വിവാഹം കഴിക്കാന്‍
വരന്മാര്‍ ക്യൂ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയാളുകളാണ് ഹരീഷിന്റെ പരസ്യത്തോട് പ്രതികരിച്ചിരിക്കുന്നത്. 73 ഓളം ആളുകളാണ് ഹരീഷിനെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
ഹരീഷിന്റെ അമ്മ പദ്മയുടെ ഇമെയിലിലേക്കാണ് ഇവര്‍ അപേക്ഷകള്‍ അയച്ചിരിക്കുന്നത്. അയ്യര്‍ സമുദായത്തില്‍ നിന്നുള്ളവരാണ് കൂടുതല്‍ അപേക്ഷ അയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലീംങളും ഗുജറാത്തികളും ഓസ്‌ട്രേലിയ, അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും താത്പര്യം പ്രകടിപ്പിച്ച് മെയില്‍ അയച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹരീഷിനേയും പദ്മയേയും വിമര്‍ശിച്ചും മുന്നൂറിലേറെ മെയിലുകള്‍ ലഭിച്ചിട്ടുണ്ട്.
മുംബൈക്കാരനായ ഹരീഷിന് വേണ്ടി സസ്യാഹാരികളും മൃഗസ്‌നേഹികളുമായ 25നും 40നുമിടയ്ക്ക് പ്രായമുള്ള വരന്‍മാരെയാണ്
പദ്മ അന്വേഷിച്ചത്. അയ്യര്‍മാര്‍ക്ക് പ്രത്യേക മുന്‍ഗണനയുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. മുപ്പത്തിയാറ് വയസ്സുള്ള ഹരീഷ് ഈ പരസ്യം സോഷ്യല്‍മീഡിയയിലും പോസ്റ്റ് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.