'നിങ്ങള്‍ വാ തുറക്കരുത്': ട്രംപിനെ നുണയനെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

ശ്രീനു എസ്| Last Updated: ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (13:14 IST)
അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചൂടേറിയ സംവാദങ്ങള്‍ നടക്കുകയാണ്. സംവാദത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ താക്കീത് നല്‍കി. നിങ്ങള്‍ വാ തുറക്കരുതെന്നാണ് ബൈഡന്‍ പറഞ്ഞത്.

ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവന്‍ കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതു തിരുത്താനല്ല ഞാന്‍ വന്നിരിക്കുന്നതെന്നും ട്രംപ് അമേരിക്കക്കാരെ കൂടുതല്‍ ദുര്‍ബലരും ദരിദ്രരും ആക്കിയെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം പ്രസംഗത്തില്‍ രണ്ടുതവണയാണ് ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. 'ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ല. കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചത്. ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വിഷയത്തില്‍ ചൈനയോടും റഷ്യയോടും ചേര്‍ത്ത് ഇതാദ്യമായാണ് ട്രംപ് ഇന്ത്യയെതിരെ വിമര്‍ശനം ഉന്നയിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :