തീവ്രവാദികള്‍ വിട്ടയച്ചിട്ടും യസീദി യുവതികള്‍ക്ക് രക്ഷയില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നു

ബാഗ്‌ദാദ്‌| VISHNU N L| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:27 IST)
ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതരായ യസീദി യുവതികള്‍ തങ്ങളുടെ കടുത്ത മതനിയമങ്ങള്‍ മൂലം ബഹിസ്കൃതരാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ തീവ്രവാദികള്‍ സ്വതന്ത്രരാക്കിയ യസീദി യുവതികളില്‍ പലരും ഗര്‍ഭിണികളായ നിലയിലാണ്‌ തിരിച്ചുവന്നത്. ഇവരെ യസീദി സമൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ ഇവരുടെ മതവിശ്വാസത്തിലെ വ്യവസ്ഥകള്‍ പ്രതികൂലമാകുന്നത് യുവതികളെ കുഴക്കിയിട്ടുണ്ട്. 40,000 യസീദി യുവതികളെയാണ്‌ തീവ്രവാദികള്‍ ലൈംഗികാടിമകള്‍ ആയി സീഞ്ഞാറില്‍ നിന്നും പിടിച്ചുകൊണ്ടുപോയത്‌. ഇവരില്‍ നിന്നും രക്ഷപ്പെട്ട 20 ലധികം സ്‌ത്രീകളാണ്‌ നേരിടേണ്ടി വരുന്ന ദുരിതം പുറംലോകത്തെ അറിയിച്ചത്‌.

യസീദി മതത്തില്‍ വിശ്വാസങ്ങള്‍ പ്രകാരം ഇവര്‍ തിരികെ ചെന്നാല്‍ കടുത്ത സമൂഹ നിന്ദയ്ക്ക് ഇരയാകേണ്ടി വരും. അതിനാല്‍ പലരും ആത്മഹത്യ ചെയ്യാനും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിനും വിധേയരാകുന്നതായാണ് വാര്‍ത്തകള്‍. കൂടാതെ കന്യകയല്ലാതെ തിരികെ എത്തിയാല്‍
ബഹിഷ്കൃതയാകുമെന്നതിനാല്‍ യുവതികള്‍ വ്യാപകമായി കന്യാചര്‍മ്മം പിടുപ്പിക്കല്‍ ശസ്‌ത്രക്രിയയ്‌ക്കും വിധേയരാകുന്നതായി റിപ്പൊര്‍ട്ടുകളുണ്ട്. ബലാത്സംഗത്തിനിരയായ എട്ടു വയസ്സുകാരികളെ പോലും പഴയപടിയാക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് തയ്യാറാക്കുന്നതായും വിവരങ്ങളുണ്ട്.

തീവ്രവാദികളുടെ പീഡനങ്ങള്‍ക്ക് പുറമെ സ്വന്തം സമുദായത്തിന്റെ അപമാനവും നിന്ദയും സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. കടുത്ത ലൈഗിക പീഡനങ്ങളാണ് യുവതികള്‍ക്ക് നേരിടേണ്ടിവന്നത്. ഒരുദിവസം പത്ത് തവണയിലധികം യുവതികള്‍ തീവ്രവാദികളാല്‍ ബലാത്സംഗത്തിനിരയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...