ഐഎസില്‍ ചേര്‍ന്ന ഹൈദരാബാദ് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്:| Last Modified ചൊവ്വ, 5 മെയ് 2015 (14:14 IST)
ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കാനായി പോയ ഹൈദരാബാദ് സ്വദേശി സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ഹനീഫ് വാസിം എന്ന 25 വയസുകാരാണു കൊല്ലപ്പെട്ടത്. ഇയാള്‍ മാര്‍ച്ച് 15 നു നടന്ന ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.

എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടാനായി ഇയാള്‍ ലണ്ടനിലേക്ക് പോയിരുന്നു. അവിടെ പഠിച്ച് കൊണ്ടിരിക്കെ ഐഎസില്‍ ആകൃഷ്ടനാകുകയും സിറിയയിലേക്ക് തിരിക്കുകയുമായിരുന്നു.

ഫെബ്രുവരിയില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. മടങ്ങിയപ്പോള്‍ കരീംനഗറില്‍ നിന്നുളള ഒരു യുവാവിനെയും ഇയാള്‍ ഒപ്പം കൂട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്. ആ യുവാവിന് വേണ്ടിയുളള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :