സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ വരുന്നു, ഇനി പറക്കാം ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍...!

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified ബുധന്‍, 3 ജൂണ്‍ 2015 (15:38 IST)
ലണ്ടണിലെ ഹിത്രു വിമാനത്താവളത്തില്‍ നിന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് വരെ വിമാനത്തില്‍ സഞ്ചരിക്കാന്‍ എട്ടുമണിക്കൂര്‍ യാത്രയുണ്ട്. എന്നാല്‍ ഇനി അതൊക്കെ പഴങ്കഥ. ഇത്രയും ദൂരം ഇനി ഏകദേശം ഒരുമണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തമായ എഞ്ചിന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു തുടങ്ങി. യുഎസ്‌ പ്രതിരോധ ഏജന്‍സിയായ 'ഡാര്‍പ'യാണ്
പുതിയ സംരംഭത്തിനു പിന്നില്‍.

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ ഇതിനുമുമ്പും നടത്തിയിട്ടുണ്ട്. രണ്ട്‌ വര്‍ഷം മുമ്പ്‌ യുഎസിന്റെ ഹൈപ്പര്‍സോണിക്‌ വിമാനം എക്‌സ്-51 മണിക്കൂറില്‍ 3,882 മൈല്‍ വേഗത്തില്‍ 60,000 അടി ഉയരത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. ഈ വിമാനത്തിന്റെ പ്രകടനം കണ്ടാണ് പുതിയ എഞ്ചിന്‍ വികസിപ്പിക്കാന്‍ ഡാര്‍പ ശ്രമം തുടങ്ങിയത്.

സ്‌ക്രാംജെറ്റ്‌ എഞ്ചിനാണ്‌ ഹൈപ്പര്‍ സോണിക്‌ വിമാനത്തില്‍ ഉപയോഗിക്കുന്നത്‌. ഇതിലെ ഹൈഡ്രജന്‍ ഇന്ധനം അന്തരീക്ഷത്തില്‍ നിന്നുളള ഓക്‌സിജന്‍ ഉപയോഗിച്ചാണ്‌ ജ്വലിക്കുന്നത്‌. സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ വികസിപ്പിക്കാനായി യുഎസ്‌ 300 ദശലക്ഷം ഡോളറാണ്‌ ചെലവഴിച്ചത്‌. ഈ എഞ്ചിനെ കൂടുതല്‍ പരിഷ്കരിച്ചാണ് പുതിയ വിമാനം യു‌എസ് നിര്‍മ്മിക്കുക.

പരീക്ഷണങ്ങള്‍ക്ക്‌ ശേഷം തുടക്കത്തില്‍ പ്രതിരോധാവശ്യങ്ങള്‍ക്കായിട്ടാവും ഹൈപ്പര്‍സോണിക്‌ വിമാനങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍, ഇവ യാത്രാവിമാനങ്ങളായി മാറാനും അധികസമയം കാത്തിരിക്കേണ്ടിവരില്ല.2023ല്‍ ശബ്ദത്തിന്റെ ആറ് ഇരട്ടി വേഗത്തില്‍ പറക്കുന്ന വിമാനം പറന്നുതുടങ്ങുമെന്ന് തന്നെയാണ് ഡാര്‍പ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :