അമേരിക്കയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

 മോഷണം , മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ച , പൊലീസ് , അമേരിക്ക
കോട്ടയം| jibin| Last Modified ശനി, 30 മെയ് 2015 (15:29 IST)
അമേരിക്കയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. അമേരിക്കയിലെ ഹൂസ്റണില്‍ താമസിക്കുന്ന കിഴക്കേടശേരി റാഫിയെയും കുടുംബത്തെയുമാണ് അഞ്ചംഗ മെക്സിക്കന്‍ സംഘം ആക്രമിച്ചു കവര്‍ച്ച നടത്തിയത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടിസംഘം തോക്ക് ചൂണ്ടി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാങ്ങളെ ബാത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബന്ധിച്ച് റാഫിയോടൊപ്പം ബാത്റൂമിലാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വേറെ ഒരാള്‍ ഉണ്ടോ എന്ന ചോദ്യത്തിന് റാഫി ഇല്ലെന്ന് മറുപടി പറഞ്ഞതോടെ
സംഘത്തലവന്‍ ഇവരെ കൊന്നുകളയാന്‍ മറ്റുള്ളവരോടു നിര്‍ദേശിച്ചു.

ഈ സമയം റാഫിയും കുടുംബവും, തങ്ങള്‍ക്കുള്ളതെല്ലാം നല്‍കാമെന്നും കൊല്ലരുതെന്നും അപേക്ഷിച്ചു. ഇതോടെ സംഘം മുറിക്കുള്ളില്‍ പ്രവേശിച്ച് അലമാരയിലുണ്ടായിരുന്ന 6000ല്‍പ്പരം ഡോളറും സ്വര്‍ണാഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ കവരുകയായിരുന്നു. ആക്രമികള്‍ പോയശേഷം പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :