മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്നുവീണു: അഞ്ച് മരണം

വിമാനപകടം , മെക്‌സിക്കോ , ക്വിറെറ്റാറോ , മരണം
മെക്‌സിക്കോ സിറ്റി| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (09:23 IST)
ചെറുവിമാനം പരീക്ഷണപ്പറക്കലിനിടെ ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. ക്വറേറ്ററോ വിമാനത്താവളത്തില്‍ നിന്നു പരിശീലന പറക്കലിനായി പറന്നുയര്‍ന്ന എം 7 എയറോസ്പെയ്സ് എല്‍പി വിമാനമാണ് അപകടത്തില്‍പെട്ടത്. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. മെക്‌സിക്കോയിലെ ഏറ്റവും തിരക്കേറിയ റോഡാണിത്.

വിമാനം ക്വിറെറ്റാറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ ഉടനെ വിമാനം കത്തുകയും ചെയ്തു. വിമാനം ദേശീയപാതയില്‍ അടിയന്തിരമായ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ഗെറാര്‍ഡോ ക്വിറാറ്റെ പെരെസ് അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു. വിമാനയാത്രികരുടെ വിവരങ്ങള്‍ വെളിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :