എയര്‍ ഇന്ത്യ വിമാനം മുടങ്ങി: പ്രവാസികള്‍ ദുരിതത്തില്‍

ദോഹ| VISHNU.NL| Last Modified ബുധന്‍, 21 മെയ് 2014 (15:02 IST)
ഇന്നലെ രാത്രി 8.30ന് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ കോഴിക്കോട്, കൊച്ചി വിമാനം മുടങ്ങി. ഐഎക്സ് 749 നമ്പര്‍ വിമാനമാണ് സാങ്കേതിക തകരാറിനത്തുടര്‍ന്ന് മുടങ്ങിയത്. തിങ്കളാഴ്ചയും വൈകി പുറപ്പെട്ട വിമാനം മുഴുവന്‍ യാത്രക്കാരെയും എടുക്കാതെയാണ് പോയത്.

എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷമാണ് വിമാനം റദ്ധാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. ഖത്തറില്‍ വിസിറ്റ് വിസക്കും മറ്റും വന്ന് ഇന്നലെ കാലാവധി കഴിഞ്ഞ യാത്രക്കാരടക്കം നാട്ടിലേക്ക് മടങ്ങാനുണ്ടായിരുന്നു. ഇങ്ങനെയുള്ള എട്ടോളം പേരെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ അനുമതിയോടെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

രണ്ട് ദിവസവും യാത്ര മുടങ്ങിയവരില്‍ പത്ത് ദിവസത്തെ ലീവിന് നാട്ടില്‍ പോകുന്നവരുമുണ്ട്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. എന്താണ് വിമാനം റദ്ധാക്കാന്‍ കാരണമെന്ന് യാത്രക്കാരെ വ്യക്തമായി അറിയിച്ചിട്ടില്ല.

തിങ്കളാഴ്ച നാല് മണിക്കൂര്‍ വൈകി കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം ബഹ്റൈനില്‍ പോകാതെ നേരിട്ട് ദോഹയില്‍ എത്തുകയായിരുന്നു. ബഹ്റൈനില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതിനാല്‍ ആവശ്യത്തിന് സീറ്റില്ലാഞ്ഞതിനാലാണ് ആറോളം പേരുടെ യാത്ര മുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :