കുവൈത്ത് സിറ്റി|
VISHNU.NL|
Last Modified ബുധന്‍, 7 മെയ് 2014 (19:57 IST)
ട്രാവലേജന്‍സി ജീവനക്കാരന്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തിരുന്ന പ്രവാസികള്‍ പെരുവഴിയിലായി. ടിക്കറ്റിന് നല്‍കിയ പണവുമായി ട്രാവല്‍സിലെ ജീവനക്കാരനായ ശ്രീലങ്കന്‍ സ്വദേശി നാടുവിടുകയായിരുന്നു. ട്രാവല്‍സിലെ കണ്‍സള്‍ട്ടന്‍റായ നൗഷാദ് ആണ് നാടുവിട്ടത്.
ഇതേ തുടര്‍ന്ന് നിരവധി മലയാളികളുള്‍പ്പെടെയുള്ളവര്‍ വെട്ടിലായി.
സ്ത്രീകളടക്കം 500 ഓളം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം.കഴിഞ്ഞ ദിവസം
ഖൈത്താനിലെ റോയ ട്രാവല്‍സില്‍നിന്ന് വിമാന ടിക്കറ്റ് എടുത്തവരാണ് കബളിക്കപ്പെട്ടിരിക്കുന്നത്.
ടിക്കറ്റിന് നല്‍കിയ പണവുമായി
മുങ്ങിയതിനാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്നാണ് കമ്പനി ചോദിക്കുന്നത്. ടിക്കറ്റുകള്‍ ഇഷ്യു ചെയ്ത ശേഷം കാന്‍സല്‍ ചെയ്ത് പണം തട്ടിയാണ് ജീവനക്കാരന്‍ മുങ്ങിയിരിക്കുന്നത്. ചിലര്‍ക്ക് വ്യാജ ടിക്കറ്റുകള്‍
ഇയാള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത മലയാളികളാണ് തട്ടിപ്പിനിരയായവരില്‍ അധികവും. എന്നാല്‍, വ്യാജ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണം നല്‍കാനാവില്ളെന്നാണ് ഇവരുടെ നിലപാട്. ഇവരോട് പൊലീസില്‍ പരാതി നല്‍കാനാണ് സ്ഥാപന നടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്.